KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നന്മ ബസ്..യാത്രക്കിടയിൽ അവശനായ കുട്ടിയെ കെ.എസ്.ആർ.ടി.സി.ബസിൽ ആശുപത്രിയിലെത്തിച്ചു

പൊൻകുന്നം: ആശുപത്രിയിലേക്കുള്ള യാത്രക്കിടയിൽ രോഗം മൂർച്ഛിച്ച് അവശനിലയിലായ പതിമൂന്നുകാരനെ കെ.എസ്.ആർ.ടി.സി.ബസിൽ ആശുപത്രിയിലെത്തിച്ചു.

കോട്ടയം-കുമളി റൂട്ടിലോടുന്ന കട്ടപ്പന ഡിപ്പോയിലെ ബസിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. വാഴൂർ ഇളപ്പുങ്കൽ പന്തിരുവേലിൽ ജയ്‌സന്റെ മകൻ ആബേലിനെയാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയത്. കുട്ടിക്കൊപ്പം അച്ഛനും മുത്തശ്ശിയുമാണുണ്ടായിരുന്നത്.

ഇരുപതാംമൈലിൽ വെച്ചാണ് കുട്ടിക്ക് ഫിറ്റ്‌സ് ഉണ്ടായി തളർച്ച തോന്നിയത്. കട്ടപ്പന ഡിപ്പോയിലെ ഡ്രൈവർ ദിലീപും കണ്ടക്ടർ മനാഫും ഉടൻ ആശുപത്രിയിലേക്ക് ബസ് വിട്ടു.

error: Content is protected !!