KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

റോഡിലെ കുഴി വാഹനയാത്രികർക്ക് അപകടഭീഷണി ; കേരള വാട്ടർ അതോറിറ്റി സ്ഥാപിച്ച പൈപ്പ് പൊട്ടിയാണ് കുഴി രൂപപ്പെട്ടത്

വാഴൂർ: കൊടുങൂർ-പാലാ റോഡിൽ കൊടുങ്ങൂൾ-അമ്പാട്ട്പടി ഭാഗത്ത് റോഡിനു നടുവിൽ രൂപപ്പെട്ട കുഴി വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. റോഡിൽ വളവിനോട് ചേർന്ന കുഴി വലുതായിക്കൊണ്ടിരിക്കുകയാണ്. ഈ കുഴിയിൽ ഇരുചക്രവാഹനങ്ങൾ ചാടി അപകടം പതിവാണ്.

ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കേരള വാട്ടർ അതോറിറ്റി സ്ഥാപിച്ച പൈപ്പ് പൊട്ടിയാണ് കുഴി രൂപപ്പെട്ടത്. നിരന്തരമായി ആവശ്യപ്പെട്ടിട്ടും പൈപ്പിന്റെ ചോർച്ച ഒഴിവാക്കാൻ വാട്ടർ അതോറിറ്റി അധികൃതർ തയാറാകുന്നില്ലെന്നാണ് പൊതു മരാമത്ത് ഉദ്യോഗസ്ഥർ പറയു ന്നത്.

അപകടം ഒഴിവാക്കി യാത്ര സുഗമമാക്കുവാൻ അധികൃതർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തംഗം വി.പി. റെജി പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് പരാതി നൽകി.

error: Content is protected !!