കുളവട്ടം കുടുംബയോഗം മെയ് ഒന്നിന്.
കാഞ്ഞിരപ്പള്ളി : കുളവട്ടം ( സ്രാമ്പിക്കൽ ) കുടുംബയോഗത്തിന്റെ വാർഷിക സമ്മേളനം മെയ് ഒന്നിന് ചിറക്കടവ് കുളവട്ടം ജോർജ് ജോസഫിന്റെ ( ജോർജ് കുട്ടിയുടെ) ഭവനത്തിൽ വച്ച് നടക്കും. ഫാദർ റെജി മാത്യു വയലുങ്കൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. യോഗത്തിൽ പ്രസിഡന്റ് ജോർജ് ജോസഫ് അധ്യക്ഷത വഹിക്കും. ഫാദർ എബ്രഹാം ഏരിമറ്റം, ഫാദർ തോമസ് കുര്യൻ, ഫാദർ തോമസ് വർക്കി, ജോർജുകുട്ടി തിരുവമ്പാടി, ജോസ് ജോർജ് തുടങ്ങിയവർ പ്രസംഗിക്കും . കുളവട്ടം, സ്രാമ്പിക്കൽ, താമരക്കുന്നേൽ തുടങ്ങിയ കുടുംബങ്ങളുടെ സംഗമമാണ് നടത്തുക.
