KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രതിഷ്ഠാ വാർഷികവും ഉത്സവവും

പുഞ്ചവയൽ : ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഏഴാമത് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികവും ഉത്സവവും നാളെ മുതൽ 10 വരെ നടത്തുമെന്ന് ശാഖാ പ്രസിഡൻ്റ് കെ.എൻ വിജയൻ, സെക്രട്ടറി ഇ.ആർ പ്രതീഷ് എന്നിവർ അറിയിച്ചു. ക്ഷേത്രം തന്ത്രി മുക്കളം വിജയൻ, മേൽശാന്തി ഉദയൻ എന്നിവർ മുഖ്യ കാർമികത്വം വഹിക്കും.

നാളെ രാവിലെ 9.15 നു കൊടിയേറ്റ്. തുടർന്ന് വാർഷിക സമ്മേളനം ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി പി. ജീരാജ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.എൻ വിജയന്റെ അധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ്റ് ബാബു ഇടയാടിക്കുഴി മുഖ്യ പ്രഭാഷണവും യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ് തകടിയേൽ പ്രതിഷ്ഠാദിന സന്ദേശവും നൽകും. ജ്യോതിഷ താന്ത്രിക കുല ശ്രേഷ്ഠ പുരസ്കാരം നേടിയ തന്ത്രി മുക്കുളം വിജയൻ, വിരമിച്ച അങ്കണവാടി അധ്യാപിക ഗീത തങ്കച്ചനെയും ആദരിക്കും. തുടർന്ന് മഹാപ്രസാദമൂട്ട്, രാത്രി ഏഴിന് ഗാനമേള. രണ്ടാം ദിവസമായ ഒൻപതിന് രാവിലെ 10ന് ശ്രീനാരായണ ധർമം കുടുംബജീവിതത്തിൽ എന്ന വിഷയത്തിൽ സുരേഷ് പരമേശ്വരൻ ഗുരുദേവ പ്രഭാഷണം നടത്തും. വൈകിട്ട് ഏഴിന് തിരുവാതിര. സമാപന ദിവസമായ 10ന് 5.30 ന് താലപ്പൊലി ഘോഷയാത്ര, 7.30ന് കൊടിയിറക്ക്, തുടർന്ന് ഭജൻസ്.

error: Content is protected !!