KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കുട്ടികൾക്കായി ക്രിക്കറ്റ് പരിശീലനക്യാമ്പ് തുടങ്ങി

ചിറക്കടവ്: പഞ്ചായത്തിലെ അഞ്ചാംവാർഡിൽ കുട്ടികൾക്കായി രണ്ടാഴ്ചത്തെ ക്രിക്കറ്റ് പരിശീലനക്യാമ്പ് തുടങ്ങി. ആലപ്പാട്ട് ഭാഗത്ത് ഫാൽക്കൺ ക്രിക്കറ്റ് ക്ലബിന്റെ നെറ്റ്‌സിലാണ് പരിശീലനം. ആറുമുതൽ 18 വരെ പ്രായമുള്ളവർക്ക് മൂന്ന് വിഭാഗങ്ങളിലായാണ് പരിശീലനം നൽകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. വാർഡംഗം ഗൗതം ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.ഡി.എസ്.ചെയർപേഴ്‌സൺ ശ്രീലതാ സന്തോഷ്, ഫാൽക്കൺ ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് വൈശാഖ് വിജയ്, വാർഡ് വികസനസമിതിയംഗം പി.എം.മിഥുൻ, കോച്ച് മനേഷ മോഹൻ, അലൻ മത്തായി തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!