KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തിൽ മെഗാ മഴക്കാലപൂർവ്വ ശുചീകരണം നടത്തി.

കൂട്ടിക്കൽ : കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തിൽ സാംക്രമിക രോഗങ്ങളെ തടയുന്നതിന് വേണ്ടി നടത്തുന്ന മെഗാ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. ഏന്തയാർ ടൗണിൽ വച്ച് നടന്ന പഞ്ചായത്ത് തല മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ. രാജിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ആൻസി അഗസ്റ്റിൻ നിർവഹിച്ചു, ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിലും ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, ലൈബ്രറി പ്രവർത്തകർ,ആശാ പ്രവർത്തകർ, ഹരിത കർമ്മസേനാംഗങ്ങൾ, വിദ്യാർഥികൾ,യുവജനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണ പരിപാടികൾ സംഘടിപ്പിച്ചു.

error: Content is protected !!