KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

മുണ്ടക്കയം : മഴക്കാലത്തിന് മുന്നോടിയായിട്ടുള്ള, ശുചീകരണ പ്രവർത്തനങ്ങളും രോഗ പ്രതിരോധ പ്രവർത്തനങ്ങളും മുണ്ടക്കയം ഗ്രാമ പഞ്ചായത്ത്‌ ഇരുപത്തി മൂന്നാം വാർഡിൽ ആരംഭിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ വാർഡ് മെമ്പർ സി. വി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
വിവിധ പ്രദേശങ്ങളായ വെട്ടുകല്ലാംകുഴി,നെഞ്മേനി, ചെളികുഴി, ഇളംബ്രാമല, പറത്താനം റോഡ് ഭാഗങ്ങളിൽ കാടുകൾ തെളിച്ചും, വെള്ളക്കെട്ടുകൾ ഒഴിവാക്കി ക്ലോറിനൈസേഷൻ നടത്തിയും, നടപ്പാതകൾ വൃത്തിയാക്കിയും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.
തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന, ആശ വർക്കർമാർ, അംഗനവാടി ജീവനക്കാർ എന്നിവർ പങ്കെടുത്തു.
കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ഷിജി ഷാജി, ആശാവർക്കർ വാസന്തി, തൊഴിലുറപ്പ് മേറ്റ് ധന്യ എന്നിവർ നേതൃത്വം നൽകി

error: Content is protected !!