വെളിച്ചിയാനി സെന്റ് തോമസ് ഫോറോന പള്ളിയുടെ ഇടവകദിനാഘോഷം.
വെളിച്ചിയാനി : സെന്റ് തോമസ് ഫോറോന പള്ളിയുടെ ഇടവകദിനാഘോഷം ഞായറാഴ്ച വിപുലമായ പരിപാടികളോടെ ആചരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് കാഞ്ഞിരപ്പള്ളി രൂപത ചാന്‍സിലര്‍ ഫാ. ഡോ. മാത്യു ശൗര്യാംകുഴി, പ്രൊക്കുറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം വികാരി ഫാ. ഡോ. സെബാസ്റ്റ്യന്‍ പാലമൂട്ടിലിന്റെ അധ്യക്ഷതയില്‍ ഫാ. ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തില്‍ ഇടവകയിലെ മുതിര്‍ന്ന അംഗങ്ങള്‍, ദേശീയ സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍, ജൂബിലി ആഘോഷിക്കുന്നവര്‍,
ഇടവകയിലെ മികച്ച കര്‍ഷകര്‍ എന്നിവരെ ആദരിക്കും. തുടര്‍ന്ന് കൂട്ടായ്മകളിലെ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും.
