KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ ശുദ്ധജല വിതരണം തടസ്സപ്പെടും: വാട്ടർ അതോറിറ്റി അറിയിപ്പ്.

എരുമേലി: എരുമേലി പഞ്ചായത്ത് ശുദ്ധജല വിതരണ പദ്ധതിയുടെ വെച്ചുച്ചിറ ഇടത്തിക്കാവ് പമ്പ് ഹൗസിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജലവിതരണം ഉണ്ടായിരിക്കുന്നതല്ല. ഈ മാസം 11,12, 13( തിങ്കൾ, ചൊവ്വ, ബുധൻ) തീയതികളിലാണ് എരുമേലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗികമായി ജലവിതരണം തടസ്സപ്പെടുന്നത്.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതേത്തുടർന്ന് ജലലഭ്യത കുറയു ന്നതിനാൽ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്. അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിക്കാൻ വാട്ടർ അതോറിറ്റിയുമായി ഉപഭോക്താക്കൾ സഹകരിക്കണമെന്നും അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് എത്രയും വേഗം ജലവിതരണം പുനഃസ്ഥാപിക്കുമെന്ന് കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

error: Content is protected !!