KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഏന്തയാർ സ്വദേശി ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു

മുണ്ടക്കയം : ദുബായിൽ ജോലിസ്ഥലത്തു മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. മുണ്ടക്കയം ഏന്തയാർ ഈസ്റ്റ് കണ്ണൻകുളങ്ങര ധനീഷ് രാധാകൃഷ്ണൻ (കണ്ണൻ-39) ആണു മരിച്ചത്. സ്വകാര്യ കമ്പനിയിൽ മെഷീൻ ഓപ്പറേറ്ററായ കണ്ണൻ 3-ാം തീയതി ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാ നായില്ല.

മൃതദേഹം ഇന്നു രാവിലെ വള്ളിച്ചിറ മുറിഞ്ഞാറ ചുണ്ടയ്ക്കാട്ട് വീട്ടിലെത്തിക്കും. സം സ്കാരം 11നു വീ ട്ടുവളപ്പിൽ. ഭാര്യ: മുറിഞ്ഞാറ ചുണ്ടയ്ക്കാട്ട് ലക്ഷ്മി പ്രിയ. മക്കൾ: ആദി കൃഷ്ണ, അവനിക. പിതാവ്: കണ്ണൻകുളങ്ങര രാധാകൃഷ്ണക്കുറുപ്പ്. അമ്മ: പരേതയായ വത്സല. സഹോദരി: ധന്യ.

error: Content is protected !!