KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മഹിളാ കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രവർത്തക യോഗം നിയുക്ത എം.എൽ.എ. റോണി കെ.ബേബിക്ക് സ്വീകരണം നൽകി

പൊൻകുന്നം: മഹിളാ കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രവർത്തക യോഗം നിയുക്ത എം.എൽ.എ. റോണി കെ.ബേബിക്ക് സ്വീകരണം നൽകി. കാഞ്ഞിരപ്പള്ളി ബൈപ്പാസ് പൂർത്തിയാക്കലാണ് ആദ്യലക്ഷ്യമെന്ന് റോണി കെ.ബേബി പറഞ്ഞു.

മഹിളാകോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇന്ദുകല എസ്.നായർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ജീരാജ് ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.പി.സതീശ് ചന്ദ്രൻ നായർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലൂസി ജോർജ്, സനോജ് പനക്കൽ, ടി.കെ.ബാബുരാജ്, ശ്യാംബാബു, പി.സി.റോസമ്മ, അനിലാകുമാരി, മജീഷ് ചിറക്കടവ്, രേഖാ ഡോൺ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!