KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വായനക്കളരി തുടങ്ങി

തെക്കേത്തുകവല: ഗ്രാമീണ ഗ്രന്ഥശാലയിൽ വായനയോടും മലയാളത്തോടുമുള്ള ആഭിമുഖ്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലൈബ്രറി കൗൺസിൽ നടത്തുന്ന വായനക്കളരിയുടെ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയാ ശ്രീധർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി.കെ.ബാബുലാൽ അധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള ശില്പശാല ഹരികുമാർ ചെറുവള്ളി നയിച്ചു. പഞ്ചായത്തംഗം വി.ജി.ജയകൃഷ്ണൻ, വായനശാല സെക്രട്ടറി വി.ആർ.അനിൽ, കെ.ആർ.അഭിജിത്ത്, കെ.കെ.മനു, വി.പി.പ്രശാന്ത് വി.പി, കെ.ആർ.പ്രസാദ്, രവീന്ദ്രൻനായർ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!