അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുനീക്കണം.
മുണ്ടക്കയം ദേശീയപാതയിലെ അപകടാവസ്ഥയിലായ വൻമരങ്ങൾ വെട്ടിനീക്കാൻ നടപടിയില്ല. നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇത്. മുണ്ടക്കയം ഈസ്റ്റ് മുതൽ പുല്ലുപാറ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമാണ് വൻമരങ്ങൾ നിലംപൊത്താറായ രീതിയിൽ നിൽക്കുന്നത്.
മരുതുംമൂട് കുമാരനാശാൻ മെമ്മോറിയൽ എൽ.പി. സ്കൂ ളിന്റെ സമീപത്ത് ഇത്തര ത്തിൽ മൂന്നുമരങ്ങളാണുള്ളത്. ഇതിൽ ഒരെണ്ണം ആഴ്ചകൾക്ക് മുൻപുണ്ടായ കനത്തകാറ്റിൽ നിലംപൊത്തി. റോഡിന് എതിർ ദിശയിലുള്ള റബ്ബർ തോട്ടത്തിലേക്ക് വീണതിനാൽ വലിയദുരന്തം ഒഴിവായി. മഴക്കാലത്ത് നിരവധി തവണയാണ് ദേശീയപാതയിൽ മരം വീണ് ഗതാഗതം നിലയ്ക്കുന്നത്.
വലിയ മരങ്ങളുടെ അടിയിലൂടെയാണ് 11 കെ.വി. അടക്കമുള്ള വൈദ്യുതി ലൈനുകൾ കടന്നുപോകുന്നത്. മരം കടപുഴകി വീഴുന്ന ദിവസം വൈദ്യുതി മുടങ്ങുന്നതും പതിവാണ്. മരങ്ങൾ മുറിച്ചുനീക്കാൻ റവന്യൂ, വനം, ദേശീയപാത വകുപ്പ് ഗ്രാമപ്പഞ്ചായത്ത് എന്നിവർ സംയുക്തമായാണ് നടപടി എടുക്കേണ്ടത്. വകുപ്പുകൾ തമ്മിലുള്ള ഒത്തൊരുമയില്ലാത്തതും മരങ്ങൾ മുറിച്ച്നീക്കുന്നതിന് കാലതാമസം ഉണ്ടാക്കുന്നു. മരം മുറിക്കുവാൻ പഞ്ചായത്ത് ടെൻ ഡർ ക്ഷണിച്ചാലും വിലയിടുന്നത് വനം വകുപ്പാണ്.
കാട്ടുമരങ്ങൾക്ക് പോലും വലിയ തുകയിടുന്നതിനാൽ കരാറുകാർ മരം മുറിക്കാൻ തയ്യാറാകാതെ വരുന്നതും പ്രതി സന്ധിയാണ്.
