KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൈപ്പ് പൊട്ടൽ കാരണം കറുകച്ചാൽ – മണിമല റോഡ് തകർന്നു.

കറുകച്ചാൽ : കോടികൾ ചെലവഴിച്ച് ബിഎംബിസിയിൽ നവീകരിച്ച കറുകച്ചാൽ – മണിമല റോഡ് തകർന്നു. നെടുംകുന്നം കൂന്നുംപുറത്ത് പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴികൾ ഓരോ ദിവസവും വലുതായിക്കൊണ്ടിരിക്കുമ്പോൾ വഴിയാത്രക്കാർ വലയുകയാണ്.

കഥ തുടങ്ങുന്നത് റോഡ് പണിക്ക് മുൻപാണ്. റോഡ് ടാർ ചെയ്യുന്നതിന് മുൻപ് പൈപ്പ് ഇടണം  എന്ന് പിഡബ്ല്യുഡി റോഡ് വിഭാഗം ജല അതോറിറ്റിയോട്  ആവശ്യപ്പെട്ടതാണ് . മറുപടിയായി കുറെ ഭീമൻ പൈപ്പുകൾ വഴിയിൽ കൊണ്ടുവന്ന് നിരത്തിയിട്ടതല്ലാതെ പൈപ്പ് മാറ്റാൻ ജല അതോറിറ്റി തയാറായില്ല. ഒടുവിൽ, കാത്തിരുന്നു മടുത്ത് പിഡബ്ല്യൂഡി അവരുടെ പണി തീർത്തു. മിനുമിനുപ്പുള്ള റോഡ് വന്നതോടെ നാട്ടുകാർ ഒന്ന് സന്തോഷിച്ചതാണ്. പക്ഷേ, പുതിയ റോഡിനടിയിൽ ഒളിഞ്ഞിരുന്ന പഴയ പൈപ്പുകൾ കെണിയായി.

പൈപ്പ് പൊട്ടി വെള്ളം പുറത്തെത്തിയതോടെ റോഡ് ഇപ്പോൾ കുഴിയായി മാറുകയാണ്.
ഭീമൻ പൈപ്പുകൾ വെറുതേ വഴിയിൽ കിടക്കുമ്പോൾ, തകർന്ന റോഡിലൂടെ ദുരിതയാത്ര ചെയ്യേണ്ട അവസ്ഥയിലാണ് സാധാരണക്കാർ.

error: Content is protected !!