KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ക്വീൻ മോം മത്സരം നടത്തി.

പെരുവന്താനം . സെൻ്റ് ആൻ്റണിസ് കോളജ്, സെന്റ് ജോസഫ് ഫൊറോനാ മാതൃവേദി എന്നിവ ചേർന്നു മാതാക്കൾക്കായി ക്വീൻ മോം മത്സരം നടത്തി. വിമൻസ് സെൽ കോ ഓർഡിനേറ്റർ എസ്. ഷാന്റിമോളുടെ അധ്യക്ഷതയിൽ സീരിയൽ നടി ലക്ഷ്മി ബിനു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, സിസ്റ്റർ റോസിറ്റ ജോസ്, ആഷിൻ ജോസ്, ക്രിസ്റ്റി ജോസ്, അഞ്ജലി ആർ.നായർ, ജിനു തോമസ്, അശ്വനി ജെയ്‌സി എന്നിവർ പ്രസംഗിച്ചു.

ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നുള്ള 60 വനിതകൾ മത്സരത്തിൽ പങ്കെടുത്തു. ജെറ്റി ജെ.റോ സ് ക്വീൻ മോം വിജയിയായി. സു

സി യേശുദാസ്, ആന്റു കെ.തോമസ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് കാഷ് അവാർഡ് നൽകി. അമ്മമാരുടെ ആത്മവിശ്വാസം വർധിപ്പിച്ചു മുഖ്യധാരയിൽ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചതെന്നു ചെയർമാൻ ബെന്നി തോമസ്, പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി എന്നിവർ അറിയിച്ചു.

error: Content is protected !!