KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാലവർഷം ജൂൺ ഒന്നിന് തന്നെ എത്തിയേക്കും.

സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം കൃത്യസമയത്ത് തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു. ജൂൺ ഒന്നോടെ മൺസൂൺ കേരള തീരത്തെത്തുമെന്നാണ് പ്രതീക്ഷ. സാധാരണ ജൂൺ ആദ്യവാരത്തിൽ ത്തന്നെയാണ് കാലവർഷം സംസ്ഥാനത്ത് പ്രവേശിക്കുന്നത്. ഇത്തവണയും അതിൽ വലിയ മാറ്റമുണ്ടാകില്ല.

ആൻഡമാനിൽ തുടക്കം

മൺസൂൺ മുന്നേറ്റത്തിന്റെ ആദ്യഘട്ടമായി മെയ് 20 ന് ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലേക്ക് മഴക്കാറ്റ് എത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതർ പറയുന്നത്.

തുടർന്ന് ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും കാറ്റിന്റെ ശക്തി വർധിക്കും. മഴമേഘങ്ങളുടെ വ്യാപനം ഇന്ത്യ ഉപഭൂഖണ്ഡത്തിലേക്ക് സജീവമാകും. നിലവിൽ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ടിരിക്കുന്ന ശക്തമായ മഴമേഘ നിരകൾ വടക്കോട്ടു നീങ്ങുകയാണ്. ഈ മേഘസഞ്ചാരമാണ് അടുത്ത ദിവസങ്ങളിൽ ശ്രീലങ്ക, മാലിദ്വീപ്, ആൻഡമാൻ മേഖലകളിലേക്ക് ശക്തമായ മഴയ്ക്കും പിന്നീട് കേരളത്തിലേക്കുള്ള കാലവർഷ പ്രവേശനത്തിനും വഴിയൊരുക്കുന്നതെന്നും മെറ്റ്ബീറ്റ് വെതർ നിരീക്ഷിക്കുന്നു.

കാലവർഷത്തിലേക്കുള്ള ചുവട് മാറ്റത്തിൻ്റെ ഭാഗമായി ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും അടുത്ത ആഴ്‌ചയോടെ മാറ്റങ്ങൾ കണ്ടു തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ രാജീവൻ എരിക്കുളം പറഞ്ഞു. ബംഗാൾ ഉൾക്കടലിൽ തി ങ്കളാഴ്ചയോ ചൊവ്വാഴ്‌ചയോ ചക്രവാതചുഴി രൂപപ്പെട്ട് തുടർന്നുള്ള ദിവസങ്ങളിൽ ശക്തി പ്രാപി ക്കാൻ സാധ്യതയുണ്ട്. അറബിക്കടലിലും അടുത്ത ആഴ്ച അവസാനത്തോടെ ന്യുനമർദ്ദ സാധ്യത നിലനിൽക്കുന്നു. ഇനിയുള്ള ദിവസങ്ങളിൽ എല്ലാ ജില്ലകളിലും ഇടി മിന്നൽ, കാറ്റ് എന്നിവയയോടുകൂടിയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!