ഈരാറ്റുപേട്ടയിൽ മണിമല സ്വദേശികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു ; ഏഴോളം പേർക്ക് പരിക്ക് ; ഒരാളുടെ നില ഗുരുതരം.
ഈരാറ്റുപേട്ട വെള്ളിക്കുളം ഇഞ്ചപ്പാറയിൽ കെ.എസ്.ആർ.ടി.സി. ബസ്സും ട്രാവലറും കൂട്ടിയിടിച്ച് അപകടം. ഏഴോളം പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം. ട്രാവലർ ഡ്രൈവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ വാഹനത്തിൽ നിന്നും വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്
ട്രാവലറിൻറെ ബ്രേക്ക് നഷ്ടമായതാണ് അപകട കാരണമായി കരുതുന്നത്
വാഗമണ്ണിൽ നിന്നും വിനോദസഞ്ചാരം നടത്തി തിരികെ വരുകയായിരുന്നു മണിമല സ്വദേശികൾ യാത്ര ചെയ്ത വാഹനമാണ് അപകടത്തിൽപ്പെട്ടത് . ഡ്രൈവറെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആറു പേർ ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ
