പ്രൗഢഗംഭീരമായി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ബിരുദ – ബിരുദാനന്തര സമ്മേളനം.
കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഈ വർഷം ബിരുദ – ബിരുദാനന്തര, വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ കോളേജ് ക്യാമ്പസിൽ പ്രൗഢ ഗംഭീരമായി നടന്നു. വിദ്യാർത്ഥികളുടെ ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കമായ ഇരുപത്തിരണ്ടാമത് കോൺവൊക്കേഷൻ സെറിമണിയിൽ മുഖ്യാത്ഥിയായി എത്തിയത് ചീഫ് സ്ട്രാറ്റജി അഡ്വൈസർ (ടെലികോം ആൻഡ് ഡാറ്റ) പമേല കുമാർ ആണ്.
കോളേജ് ഗവേർണിംഗ് ബോഡി ചെയർമാൻ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഡയറക്ടർ അഡ്മിനിസ്ട്രഷൻ ഫാ. ഡോ. റോയ് അബ്രഹാം പഴേയപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, ഡീൻ അക്കാഡമിക് ഫാ. ഡോ. റൂബിൻ തോട്ടുപുറം, മറ്റ് ഡീൻസ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ, വിവിധ മേഖലകളിൽ നിന്നും വന്ന ക്ഷണിക്കപ്പെട്ട അതിഥികൾ ഉൾപ്പെടെ ആയിരകണക്കിനാളുകൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
