KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഗസ്റ്റ് അധ്യാപകർക്ക് വേതനം ഉടൻ നൽകണം- മനുഷ്യാവകാശ കമ്മിഷൻ

കാഞ്ഞിരപ്പള്ളി : വിദ്യാഭ്യാസവകുപ്പിൽ – ഗസ്റ്റ് അധ്യാപകരായി ജോലി ചെയ്തവർക്ക് അർഹമായ വേതനം എത്രയും വേഗം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.

ഒരേ വകുപ്പിന് കീഴിൽ വിവിധ  ജില്ലകളിൽ വ്യത്യസ്ത നിയമങ്ങൾ നടപ്പാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വകുപ്പുകളിൽ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപകരായി ജോലി ചെയ്തവർ സമർപ്പിച്ച പരാതിയി ലാണ് ഉത്തരവ്.
തൃശ്ശൂർ, കാസർകോട് ജില്ലകളിലെ സ്കൂളുകളിലുള്ള ഗസ്റ്റ് അധ്യാപകർക്ക് 2024-25 അധ്യയന വർഷത്തിൽ ജൂൺ മുതൽ കൃത്യമായി ശമ്പളം ലഭിക്കുമ്പോൾ കോട്ടയം ജില്ലയിൽ ജോലി ചെയ്ത ഗസ്റ്റ് അധ്യാപകർക്ക് ശമ്പളം നൽകാതിരിക്കുന്നത് നീതിയല്ലെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.

പൊതുവിദ്യാഭ്യാസ ഡയറക്ടർ കമ്മിഷന് സമർപ്പിച്ച റിപ്പോർട്ടിൽ സർക്കാർ ഉത്തരവ് 78/24/5.7.2024 0 2024-25 അധ്യയനവർഷം ഇംഗ്ലീഷ് ഭാഷയ്ക്ക് താത്കാലികാടിസ്ഥാനത്തിൽ തസ്തിക സൃഷ്ടിച്ച് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തു ന്നതിന് ഉത്തരവായിരുന്നതായും ഇവർക്ക് 2024 ജൂലായ് 15 മുതൽ വേതനം ലഭിക്കാൻ അർഹതയുണ്ടെന്നും വ്യക്തമാക്കി.

error: Content is protected !!