ചിറക്കടവിൽ 300 കർഷകർക്ക് ഇഞ്ചിവിത്ത് നൽകും.
ചിറക്കടവ് : പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതിപ്രകാരം കൃഷിഭവൻ വഴി 300 കർഷകർക്ക് ഇഞ്ചിവിത്ത് നൽകും. തെക്കേത്തു കവല കൃഷിഭവനിൽ പഞ്ചായത്ത് പ്രസിഡന്റ്റ് ടി.എൻ. ഗിരീഷ്കുമാർ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതിയധ്യക്ഷൻ ആന്റണി മാർട്ടിൻ അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം ജയാ ബാലചന്ദ്രൻ, സ്ഥിരം സമിതിയധ്യക്ഷരായ സേതു മാന്താടൻ, ഷാക്കി സജീവ്, പഞ്ചായത്തംഗങ്ങളായ കെ.കെ.സന്തോഷ്‌കുമാർ, ഗോപി പാറാംതോട്, പി.മോഹൻകുമാർ, അഭിലാഷ് ബാബു, ഉഷാ ശ്രീകുമാർ, വി.ജി. ജയകൃഷ്ണൻ, വിഷ്ണു എസ്. നായർ, ത്രേസ്യാമ്മ നല്ലേപറമ്പിൽ, ലതാ ശ്രീകുമാർ, കൃഷിഓഫീസർ പ്രജിതാ പ്രകാശ്, കെ.കെ. ശ്രീധരൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.
