കാഞ്ഞിരപ്പള്ളി ബൈപ്പാസ് യാഥാർഥ്യമാകുവാൻ ഇനി 15 മാസങ്ങൾ കൂടി .. 2027 ഓണസമ്മാനമായി ലഭിച്ചേക്കും ..
കാഞ്ഞിരപ്പള്ളി : പുതിയ ടെൻഡറിലെ കരാർ അനുസരിച്ച് 15 മാസങ്ങൾക്കുള്ളിൽ കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ നിർമ്മണം പൂർത്തീകരിക്കണം എന്ന് ബൈപാസ് ഏറ്റെടുത്ത കമ്പനിയായ തെരുവത്ത് ബിൽഡേഴ്‌സിന്റെ പ്രൊജക്റ്റ് മാനേജർ വിനീഷ് കുമാർ വി. പറഞ്ഞു . ഏപ്രിൽ 24 നാണ് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാർ ആക്കിയത്. മെയ് 14 ന് ബൈപാസ് ഓവർ ബ്രിഡ്ജിന്റെ മൂന്നാമത്തെ പില്ലറിന്റെ നിർമ്മാണം ആരംഭിക്കും . അപ്രതീക്ഷിത തൊഴിലാളി ദൗർലഭ്യതയും, നേരത്തേയെത്തിയ പെരുമഴയും നിർമ്മാണ പ്രവർത്തനങ്ങളെ ബധിക്കുമോയെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു . സ്വന്തം നാടുകളിലേക്ക് വോട്ടു ചെയ്യുവാൻ പോയ ബംഗാളികൾ പലരും ഇനിയും തിരിച്ചെത്തിയിട്ടില്ല എന്നത് നിർമ്മാണ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചേക്കും . എന്തായാലും 2027 ലെ ഓണസമ്മാനമായി കാഞ്ഞിരപ്പള്ളിക്കാർക്ക് ബൈപാസ് ലഭിച്ചേക്കും എന്നാണ് പ്രതീക്ഷിക്കുന്നത് .
