KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സോളിഡാരിറ്റി പടയോട്ടം: മുണ്ടക്കയം ജേതാക്കൾ.

ഈരാറ്റുപേട്ട : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പടയോട്ടം ജില്ല സ്പോർട്സ് മീറ്റ് സമാപിച്ചു. നടക്കൽ സ്പോട്ടിഗോ ടർഫിൽ നടന്ന കായിക മത്സരങ്ങളിൽ മുണ്ടക്കയം ഏരിയ ജേതാക്കളായി. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അർഷദ് പി. അഷറഫ് അധ്യക്ഷത വഹിച്ചു. നിയുക്ത എം.എൽ.എ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ബാഡ്മിന്റൺ ജേ താക്കളായ കോട്ടയം ഏരിയക്കും റണ്ണർ അപ്പായ ഈരാറ്റുപേട്ട ഏരിയക്കും സമ്മാനം നൽകി.

ക്രിക്കറ്റ് ടൂർണമെന്റ് സോളിഡാരിറ്റി സംസ്ഥാന സംഘടന സെക്രട്ടറി സാബിക് വെട്ടം ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം ഏരിയ വിജയികളും ചങ്ങനാശ്ശേരി ഏരിയ റണ്ണർ അപ്പുമായി. ഷൂട്ട്ഔട്ട് മത്സരത്തിൽ ചങ്ങനാശ്ശേരി ഏരിയ വിജയിച്ചു.

കാരംസിൽ മുണ്ടക്കയം ഏരിയയും കോട്ടയം ഏരിയയും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഓവറോൾ റണ്ണർ അപ്പിൽ ഒരേ പോയന്റോടെ ചങ്ങനാശ്ശേരി, കോട്ടയം ഏരിയകൾ അർഹരായി.

ആരോഗ്യ സമിതി ചെയർപേഴ്സൻ റൈന നൗഫൽ, ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് പി.എ. മുഹമ്മദ് ഇബ്രാഹിം, വനിത വിഭാഗം ജില്ല പ്രസിഡന്റ് സക്കീന അഷ്റഫ്, ജില്ല ജനറൽ സെക്രട്ടറി അഫ്സൽ സുലൈമാൻ മുണ്ടക്കയം എന്നിവർ സമ്മാനവിതരണം നടത്തി. യൂത്ത് കൾച്ചർ സെക്രട്ടറിയും സ്പോർട്സ് കൺവീനറുമായ ഹാമിസ് മുണ്ടക്കയം, സെക്രട്ടറിമാരായ യാസിർ പുള്ളോലിൽ, അൻവർ ഹാറൂൺ, പി.എസ്. റമീസ്, സിയാദുൽ ഹഖ്, അഫ്കർ കാഞ്ഞിരപ്പള്ളി, റാസി കെ. റഷീദ്, കെ.എ. സമീർ തുടങ്ങിയവ ർ നേതൃത്വം നൽകി.

error: Content is protected !!