KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഫസ്റ്റ് എയ്ഡ് ബോക്സ് സ്ഥാപിച്ചു

മണിമല : അന്താരാഷ്ട്ര നഴ്‌സസ് വാരാചരണത്തിന്റെ ഭാഗമായി ഇൻഫന്റ് ജീസസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മണിമല ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഫസ്റ്റ് എയ്ഡ് ബോക്സ് സ്ഥാപിച്ചു. പൊതുജനങ്ങൾക്ക് അടിയന്തര സാഹചര്യങ്ങളിൽ പ്രാഥമിക ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ആശുപത്രിയിൽ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിൽക്കുന്ന നഴ്സസ് വീക്ക് ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി നടത്തപ്പെട്ടത്. ഇതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് പ്രയോജനകരമായ വിവിധ പൊതുജനാരോഗ്യ ക്ഷേമ പ്രവർത്തനങ്ങളും മത്സരങ്ങളും സംഘടിപ്പിച്ചുവരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.

മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിത ഷാജി, വൈസ് പ്രസിഡന്റ് ജയദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു പദ്ധതി അഭിനന്ദിക്കുകയും പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ ആശുപത്രി അധികൃതർ ആവശ്യമായ സമയങ്ങളിൽ, പ്രത്യേകിച്ച് മാസത്തിൽ ഒരിക്കൽ, ഫസ്റ്റ് എയ്ഡ് ബോക്സിലെ സാധനങ്ങൾ പുതുക്കി നിറയ്ക്കുമെന്ന് അറിയിച്ചു.
ചടങ്ങിൽ ആശുപത്രിയുടെ അസ്സോസിയേറ്റ് ഡയറക്ടർ ,അഡ്മിനിസ്ട്രേഷൻ ഫാ. ജോസ് പുത്തെഞ്ചിറ, സി ഓ ഓ ഡോ. ജിജി ജേക്കബ്, നഴ്സിംഗ് സൂപ്രണ്ട് ഫിലോമിന ജെ എന്നിവർ പങ്കെടുത്തു. ആശുപത്രിയിലെ നഴ്‌സിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടിയുടെ സംഘാടനം.
ആരോഗ്യബോധവൽക്കരണത്തിനും സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന ആശുപത്രിയുടെ ഈ സംരംഭം പൊതുജനങ്ങളിൽ മികച്ച പ്രതികരണമാണ് നേടിയത്.

error: Content is protected !!