KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയം സർക്കാർ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തണം : നിവേദനം നല്കി.

മുണ്ടക്കയം: മുണ്ടക്കയം സർക്കാർ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുവാൻ നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുണ്ടക്കയം സർക്കാർ ആശുപത്രി ജനകീയ സമരസമിതി നിയുക്ത എം.എൽ.എ സെബാസ്റ്റ്യൻ എം.ജെ യ്ക്ക് നിവേദനം നൽകി.

മുണ്ടക്കയത്തെയും പരിസരപ്രദേശങ്ങളിലെയും പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങൾ ഇപ്പോൾ ചികിത്ക്കായി വലിയ തുക മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. കാൽ നൂറ്റാണ്ട് മുമ്പ് വരെ മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ പ്രസവം മുതൽ പോസ്റ്റുമോർട്ടം വരെയും രാത്രികാലങ്ങളിലും അത്യാഹിത വിഭാഗവും അമ്പതിലേറെ കിടക്കകളോടെ കിടത്തി ചികിത്സയും നിലനിന്നിരുന്നു. ഏതാനും വർഷം മുമ്പ് ഈ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പിലാക്കിയില്ല. കേവലം കുടുംബാരോഗ്യ കേന്ദ്രം മാത്രമായിരിക്കുന്ന മുണ്ടക്കയം സർക്കാരാശുപത്രിയിലെ ചികിത്സാ സംവിധാനങ്ങൾ വളരെ പരിമിതമാണ്.
ജനകീയ സമരസമിതി നേതാക്കളായ രാജീവ് പുഞ്ചവയൽ, കെ.കെ ജലാലുദ്ദീൻ, വി.പി കൊച്ചുമോൻ, സിജു കൈതമറ്റം, തമ്പി കാവുമ്പാടം, ജെ ജോൺ, അനിൽകുമാർ ബി, പി.എം സലിം, ബെന്നി ദേവസ്യ, റ്റി.എസ് റഷീദ്, രാജീവ് അലക്സാണ്ടർ, അനിയൻ വി.സി, പ്രമോദ് സി.എസ്, മായാമോൾ കെപി, വിദ്യ ആർ ശേഖർ എന്നിവരായിരുന്നു നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.

error: Content is protected !!