KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി കരിമ്പിന്തോട്ടിലെ പാതയോരത്ത് വീണ്ടും മാലിന്യംതള്ളി

എരുമേലി : സന്നദ്ധ സംഘടനകളും വനപാലകരും പഞ്ചായത്തും ചേർന്ന് വൃത്തിയാക്കിയ വനപാതയോരത്ത് വീണ്ടും മാലിന്യം തള്ളൽ. സംസ്ഥാന പാതയുടെ ഭാഗമായ കരിമ്പിന്തോട് വനപാതയോരത്താണ് വീണ്ടും മാലിന്യം തള്ളിയത്. കരിക്കിൻ തൊണ്ടും പ്ലാസ്റ്റിക്കും പാഴ്വസ്തുക്കളുമുൾപ്പെടെ ചാക്കിൽക്കെട്ടി തള്ളിയ നിലയിലാണ്. വനപാതയിൽ മാലിന്യം തള്ളൽ തടയാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും പോലീസ്, വനപാലകർ എന്നിവരുടെ പെട്രോളിങ് രാത്രിയിൽ ശക്തമാ ക്കണമെന്നും ആവശ്യമുയർന്നിരുന്നെങ്കിലും നടപടിയുണ്ടായില്ല.

error: Content is protected !!