നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യമർപ്പിച്ച് യു.ഡി.എഫ് പ്രവർത്തകർ കാഞ്ഞിരപ്പള്ളിയിൽ ആഹ്ലദപ്രകടനം നടത്തി.
കാഞ്ഞിരപ്പള്ളി :നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യമർപ്പിച്ച് യു.ഡി.എഫ് പ്രവർത്തകർ കാഞ്ഞിരപ്പള്ളി ടൗണിൽ പ്രകടനവും അനുമോദനയോഗവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ ഷെമീർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പി. ജീരാജ്, മണ്ഡലം പ്രസിഡന്റ്‌മാരായ ബിജു പത്യാല, അബ്ദുൽ ഫത്താഹ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ. എസ് ഷിനാസ്, ജില്ല ജനറൽ സെക്രട്ടറി അസീബ് ഈട്ടിക്കൽ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് നാസർ കോട്ടവാതുക്കൽ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം.ഐ നൗഷാദ്, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയ് മുണ്ടാമ്പള്ളി, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ എം.കെ ഷമീർ, സിനി ജിബു, കൊച്ചുറാണി തോമസ്, മാത്യു കുളങ്ങര, റസിലി തേനമ്മാക്കൽ, ബിനു കുന്നുംപുറം, അൻവർഷാ കോനാട്ടുപറമ്പിൽ, സിബു ദേവസ്യ, ഷെജി പാറക്കൽ, റസിലി ആനിത്തോട്ടം, അഫ്സൽ കളരിക്കൽ, ഷാജി ആനിത്തോട്ടം, അൻവർ പുളിമൂട്ടിൽ, ഷാജി പെരുന്നെപ്പറമ്പിൽ, ടി എസ്. നിസു എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
