KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിവാഹ സൽക്കാര വേദിയിലും വി.ഡി സതീശൻ ….

കാഞ്ഞിരപ്പള്ളി :കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പാർട്ടി പ്രഖ്യാപിച്ച സമയം അദ്ദേഹത്തിന് അനുമോദനം അറിയിച്ച ഫ്ലക്സ് ബോർഡുമായി ബന്ധു കല്യാണ വേദിയിൽ എത്തിയത് അടുത്ത ബന്ധുക്കൾക്കും നാട്ടുകാർക്കും കൗതുക കാഴ്ചയായി. പൊടിമറ്റം സെന്റ് മേരീസ് ഹാളിൽ കാഞ്ഞിരപ്പള്ളി കളരിക്കൽ കെ.എച്ച് അഷ്റഫാലിയുടെയും നജ്മയുടെ മകൾ സുരയ്യയും മൂവാറ്റുപുഴ കുന്നുംപുറത്തുവീട്ടിൽ മക്കാർ അലിയാരുടെയും ജസീലയുടെയും മകൻ അസ്‌ലവും തമ്മിൽ നടന്ന വിവാഹ വേദിയിലാണ് ഈ അപൂർവ്വ ആഘോഷം നടന്നത്.

കഴിഞ്ഞ 10 ദിവസമായി കേരളത്തിന്റെ മുഖ്യമന്ത്രി ആരാണെന്ന കാത്തിരിപ്പിന് വിരാമമായി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതോടെയാണ് കല്യാണത്തിന് എത്തിയവരെല്ലാം ചേർന്ന് ആഘോഷമാക്കിയത്. വി.ഡി.സതീശന്റെ ചിത്രം വേദിയിൽ ഉയർത്തിയതോടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരെല്ലാം ചേർന്ന് വലിയ ആരവമാണ് സദസ്സിൽ തീർത്തത് . വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.പി.എ.ഷെമീറിനെയും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി മുഹമ്മദ് സജാസിനെയും ബന്ധുക്കൾ വേദിയിലേക്ക് വിളിച്ച് വരുത്തി ആഘോഷത്തിന്റെ ഭാഗമാക്കി.

പടം അടിക്കുറിപ്പ്:
കാഞ്ഞിരപ്പള്ളി പൊടിമറ്റം സെൻറ് മേരീസ് പാരിഷ് ഹാളിൽ നടന്ന കാഞ്ഞിരപ്പള്ളി സ്വദേശിനി സുരയ്യയുടെയും മൂവാറ്റുപുഴ സ്വദേശി അസ്‌ലവുമായുള്ള വിവാഹ ചടങ്ങിൽ വി.ഡി. സതിഷൻ്റെ ഫ്ലക്സ് ഉയർത്തി ആഘോഷിക്കുന്നു.

error: Content is protected !!