വായനക്കളരി
കാഞ്ഞിരപ്പള്ളി:സഹൃദയ ലൈബ്രറിയുടെ നേതൃത്വത്തിൽ ബുധനാഴ്ച മുതൽ 16 വരെ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വായനക്കളരി നടക്കും. യു.പി., എച്ച്. എസ്., പ്ലസ് ടു വിഭാഗത്തിലെ കുട്ടികളുടെ വിജ്ഞാനപരവും വ്യക്തിത്വ വികസനപരവുമായ വിവിധ പരിപാടികളും മത്സരങ്ങളും നടത്തും. ബുധനാഴ്ച രാവിലെ 10-ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ സമ്മേളനം ഉദ്ഘാടനം ചെയ്യും.
