KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തണൽ ഒരുക്കിയ ഏർലി ഇന്റർവെൻഷൻ & അസസ്സ്മെന്റ് സ്ക്രീനിങ് ക്യാമ്പിന് തുടക്കമായി.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി തണൽ ന്യൂറോ റീഹാബിലിറ്റേഷൻ & ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 6 വയസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ഏർലി ഇന്റർവെൻഷൻ & അസസ്സ്മെന്റ് സ്ക്രീനിങ് ക്യാമ്പ് മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആരംഭിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: പി എ ഷമീർ ഉദ്‌ഘാടനം ചെയ്തു. ഡോ. ജെസ്നാ ക്യാമ്പിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിവരിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, പഞ്ചായത്തിന്റെ സഹകരണം അറിയിച്ചു. തണൽ പ്രസിഡന്റ് മുജീബ് റഹ്മാൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഇസ്മായിൽ , ക്യാമ്പ് കോ ഓർഡിനേറ്റർ റിയാസ് കാൾടെക്സ്, സിഡിസി പ്രോജക്ട് കോ-ഓഡിനേറ്റർ ബെൻസി പോൾ ,പി എച്ച് ഷാജഹാൻ എന്നിവർ സംസാരിച്ചു.

error: Content is protected !!