KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എസ്.എഫ്. ഐ – ഡിവൈഎഫ്ഐ പ്രതിഷേധം.

കാഞ്ഞിരപ്പള്ളി : നീറ്റ് പരീക്ഷയിലെ അഴിമതിക്കെതിരെ സമരം ചെയ്ത എസ്.എഫ്.ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്. എഫ്. ഐ – ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ പ്രകടനവും യോഗവും നടന്നു. പേട്ട കവലയിൽ നടന്ന പ്രതിഷേധ യോഗം ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ബി. ആർ അൻഷാദ് ഉദ്ഘാടനം ചെയ്തു.

എസ് എഫ് ഐ ഏരിയാ പ്രസിഡന്റ് മുഹമ്മദ് ഇബ്രാഹിം, സെക്രട്ടറി അമൽ ഡോമിനിക്ക്, ജില്ലാ കമ്മിറ്റിയംഗം ഭാവയാനി സേതു നാഥ്, ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി ലിനു കെ. ജോൺ, പ്രസിഡന്റ് റിനോഷ് രാജേഷ്, കാഞ്ഞിരപ്പള്ളി മേഖലാ സെക്രട്ടറി ജാസർ ഇ നാസർ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!