KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

100% വിജയത്തിളക്കവുമായി കാഞ്ഞിരപ്പള്ളി ഏ.കെ.ജെ.എം. സ്‌കൂൾ ; 38 വിദ്യർത്ഥികൾക്ക് ഫുൾ A+.

കാഞ്ഞിരപ്പള്ളി ഏ.കെ.ജെ.എം ഹയർ സെക്കൻഡറി സ്കൂൾ 2025-26 SSLC ബാച്ച് ഉന്നത വിജയം കരസ്തമാക്കി 146 വിദ്യാർത്ഥികൾ ഈ വർഷം SSLCപരീക്ഷ എഴുതി . 38 ഫുൾ A+ നേടി 100% വിജയമാണ് ഈ വർഷം ലഭിച്ചത് . സ്‌കൂൾ മാനേജ്മെന്റിന്റെ മേൽനോട്ടത്തിൽ ഫാ. അഗസ്റ്റിൻ പീടികമല എസ്. ജെ.യുടെആത്മാർത്ഥമായ നേതൃത്വവും അദ്ധ്യാപകരുടെ നിരന്തര പരിശീലനവും മാതാപിതാക്കളുടെ സഹകരണവുമാണ് ഈ നേട്ടത്തിന് പിന്നിലുള്ളത്. വിദ്യാർത്ഥികളുടെ നിരന്തരപരിശ്രമവും ലക്ഷ്യബോധവും ഗുരുജനങ്ങളുടെ നിർദ്ദേശങ്ങളെ അംഗീകരിച്ചതുമാണ് ഈ ഉന്നത വിജയം നേടാനായത്.

വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലർത്താൻ ഈശോസഭാ വൈദികർ എന്നും ജാഗ്രത പുലർത്തുന്നു. പഠന മേഖലയിൽ മാത്രമല്ല മറ്റ് എല്ലാ പ്രവർത്തന മണ്ഡലങ്ങളിലും ഈ സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നാമതാണ്. സ്വഭാവശുദ്ധിയുള്ള മാതൃകാവിദ്യാർത്ഥികളായി ഇവർ സമൂഹത്തിലെ ഉന്നത പഠന മേഖലകളിലേക്ക് കടക്കുന്നു.

ഈ വർഷം ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അവരെ ഒരുക്കിയ ഗുരുജനങ്ങൾക്കും എല്ലാ പിന്തുണയും നൽകിയ മാതാപിതാക്കൾക്കും പി.റ്റി.എയുയും ഏ.കെ.ജെ. എം മാനേജുമെന്റും അഭിനന്ദനങ്ങൾ അർപ്പിച്ചു.

error: Content is protected !!