കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ 99.4 ശതമാനം വിജയം: 324 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്.
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ എസ് എസ് എൽ സി പരീക്ഷ എഴുതിയ 4731 വിദ്യാർത്ഥികളിൽ 4706 വിജയിച്ച് 99.4 ശതമാനം വിജയം കരസ്ഥമാക്കി.ഗവൺമെൻറ് സ്കൂൾ വിഭാഗത്തിൽ 387 പേർ പരീക്ഷ എഴുതിയതിൽ 379 പേർ വിജയിച്ചു. എട്ടുപേർ പരാജയപ്പെട്ടു .എയ്ഡഡ് സ്കൂളിൽ വിഭാഗത്തിൽ 4040 പേർ പരീക്ഷ എഴുതിയതിൽ 4028 പേർ വിജയിച്ചു. 12 പേർ പരാജയപ്പെട്ടു.
അൺ എയ്ഡഡ് സ്കൂളിൽ ഭാഗത്തിൽ 304 പേർ പരീക്ഷ എഴുതിയതിൽ 299 പേർ വിജയിച്ചു അഞ്ചുപേർ പരാജയപ്പെട്ടു. 2362 ആൺകുട്ടികളും 2344 പെൺകുട്ടികളും ആണ് വിജയിച്ചത്.
വിദ്യാഭ്യാസ ജില്ലയിൽ ആകെ 324 പേർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. 112 ആൺകുട്ടികൾക്കും 212 പെൺകുട്ടികൾക്ക് ആണ് ഫുൾ എ പ്ലസ് ലഭിച്ചത്.
