KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അപകടത്തിൽ അകാലത്തിൽ പൊലിഞ്ഞ റഹ്മത്തുള്ളയ്ക്ക് എസ്എസ്എൽസി പരീക്ഷയിൽ മൂന്ന് എ പ്ലസ്സോടെ ഉന്നത വിജയം.

എരുമേലി : അപകടത്തിൽ അകാലത്തിൽ പൊലിഞ്ഞ എരുമേലി സെന്റ് തോമസ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥി എരുമേലി സെന്റ് മേരി തെങ്ങുംതോട്ടത്തിൽ ഷാജിയുടെയും ബീനയുടെയും മകൻ റഹ്‌മത്തുള്ള ഷാജി (16) എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം. മൂന്ന് എപ്ലസോടെയാണ് വിജയം. എന്നാൽ പരീക്ഷ എഴുതിയെങ്കിലും ജയമറിയാൻ ആ മിടുക്കൻ കാത്തുനിന്നില്ല. അതിനുമുമ്പേ അവൻ നിത്യതയിൽ ലയിച്ചു.

മകന്റെ വിജയത്തിൽ ആഹ്ലാദിക്കാനാവാതെ പ്രാർഥനയോടെ രക്ഷിതാക്കളും ബന്ധുക്കളും. കഴിഞ്ഞ എട്ടിനാണ് റഹ്‌മത്തുള്ള ഷാജി
അപകടത്തിൽ പ്പെട്ട് മരിച്ചത്. സൈഡ് റോഡിൽ നിന്നും നിയന്ത്രണം തെറ്റി പ്രധാന റോഡിലേക്കിറങ്ങിവന്ന ഓട്ടോറിക്ഷയും പ്രധാന റോഡിലൂടെ റഹ്‌മത്തുള്ള ഓടിച്ചുവന്ന ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ, ഓട്ടോറിക്ഷയിലെ യാത്രക്കാരൻ കൊരട്ടി ആറാംമൈൽ ആലയ്ക്കാപറമ്പിൽ എ.ജെ. സുരേഷ് (40) മരണപ്പെട്ടിരുന്നു . . ഓട്ടോറിക്ഷാ ഡ്രൈവർ ഇരുമ്പൂന്നിക്കര കോയിക്കക്കാവ് ബാബു(60), യാത്രക്കാരനായ സുകുമാരൻ(50) എന്നിവർക്കും പരിക്കേറ്റിരുന്നു.ബൈക്കിന് പിന്നിലിരുന്ന യുവാവ്, അപകടം മുന്നിൽക്കണ്ട് ചാടിയതിനാൽ രക്ഷപ്പെടുകയായിരുന്നു.

error: Content is protected !!