ക്ഷണിക്കപ്പെടാത്ത വീട്ടിലെത്തിയ അതിഥിയെ കണ്ട് ഭയന്ന് വിറച്ചൊരു കുടുബം.
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പേട്ട ഗവ: ഹൈസ്കൂളിന് സമീപം പുളിമൂട്ടിൽ മുജീബിന്റെ വീടിനു പിന്നിലുള്ള ചേമ്പിൻ കാട്ടിനുള്ളിൽ നിന്നും ഒത്ത മുഴുപ്പുള്ള മൂർഖൻ തലപൊക്കി. കഴിഞ്ഞ ദിവസം ഉച്ചയോടു കുടി ശക്തമായി ചീറ്റുന്ന ശബ്ദം കേട്ടതോടെയാണ് വീട്ടുകാർ ശ്രദ്ധിച്ചത്.
വീടിനോട് വളരെ ചേർന്ന് നിൽക്കുന്ന ചേമ്പിന്റെ ഇടയിലൂടെ ഉയർത്തിയ പത്തി വിടർത്തി വിരിഞ്ഞു നിൽക്കുന്ന നിലയിലാണു് ഇതിനെ കണ്ടത്. ക്ഷണിക്കപ്പെടാത്ത വീട്ടിലെത്തിയ അതിഥിയെ കണ്ട് ഭയന്ന് വിറച്ചു കഴിയുകയായണ് മുജീബിന്റെ കുടുബം .. പാമ്പിനെ പിടികൂടുവാൻ വനപാലകരെ അറിയിച്ചിട്ടുണ്ട് .
