KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മണിമല റോഡിൽ മണ്ണനാനി ഭാഗത്ത് ഗതാഗത നിയന്ത്രണം.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി-മണിമല- കുളത്തൂർമൂഴി കർഷക സൗഹൃദ ലിങ്ക് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് മണ്ണനാനി ഭാഗത്തുള്ള കലുങ്ക് നിർമിക്കുന്നതിന് താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചിറക്കടവ് മൂന്നാം മൈൽ മുതൽ മണ്ണനാനി വരെ റോഡിലൂടെയുള്ള വാഹന ഗതാഗതം ശനിയാഴ്ച മുതൽ കലുങ്ക് നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതുവരെ നിരോധിച്ചു.

മണ്ണംപ്ലാവ് – മണ്ണനാനി വഴി മണിമല ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മൂന്നാം മൈലിൽ നിന്നും തിരിഞ്ഞ് മുങ്ങത്ര കവല വഴി പൊൻകുന്നം-മണിമല റോഡ് വഴി പോകണം. മണ്ണനാനി – മണ്ണംപ്ലാവ് വഴി കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പൊൻകുന്നം – മണിമല റോഡ് വഴി മുങ്ങത്ര കവല മൂന്നാം മൈൽ വഴി തിരിഞ്ഞ് പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

error: Content is protected !!