KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്കൂൾവാഹന പരിശോധന

കാഞ്ഞിരപ്പള്ളി പുതിയ അധ്യായന വർഷത്തിന്റെ മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കാഞ്ഞിരപ്പള്ളി സബ് ആർ. ടി. ഓഫീസിന്റെ പരിധിയിൽ വരുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വാഹനങ്ങളുടെ പരിശോധന ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ അമൽജ്യോതി എൻജിനിയറിങ് കോളേജ് മൈതാനത്ത് നടത്തും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വാഹനങ്ങൾ നിർബന്ധമായും പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ജോയിന്റ് ആർ.ടി.ഒ. അറിയിച്ചു. വാഹനങ്ങളുടെ ഫിറ്റ്‌നസ്, സുരക്ഷാസംവിധാനങ്ങൾ, രേഖകൾ എന്നിവ പരിശോധിക്കും. പരിശോധനയ്ക്ക് ഹാജരായി അനുമതിപത്രം വാങ്ങാത്ത വാഹനങ്ങൾ സർവീസ് നടത്താൻ അനുവദിക്കുന്നതല്ലെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ അറിയിച്ചു.

error: Content is protected !!