KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അപൂർവരോഗം ബാധിച്ച ഒൻപതാംക്ലാസുകാരിക്കായി. നാട് ഒരുമിക്കുന്നു.

പാറത്തോട് : തലച്ചോറിനെ ബാധിക്കുന്ന അപൂർവരോഗം ബാധിച്ച ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ ചികിത്സയ്ക്കായി നാട് ഒരുമിക്കുന്നു. ചോറ്റി വെട്ടിക്കാട്ടുവീട്ടിൽ വി.ആർ. സന്തോഷിന്റെ മകൾ അക്ഷയ സന്തോഷാണ് അപൂർവരോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇഞ്ചിയാനി ഹോളി ഫാമിലി സ്കൂ‌ളിലെ വിദ്യാർഥിനിയാണ്. തലച്ചോറിനെ ബാധിക്കുന്ന ഫയേഴ്സ് എന്ന രോഗം ബാധിച്ച് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്.

ചികിത്സയ്ക്കായി 40 ലക്ഷത്തോളം രൂപ ആവശ്യമാണെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. നിർധന കുടുംബത്തിന് ചികിത്സാച്ചെലവ് താങ്ങാൻ കഴിയില്ല. ഇതോടെ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ്റ് അന്നമ്മ വർഗീസ്, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു, ഇഞ്ചിയാനി ഹോളി ഫാമിലി സ്കൂൾ മനേജർ ഫാ.ജോസഫ് കല്ലമ്പുറത്ത്, ചോറ്റി മഹാദേവക്ഷേത്രം സെക്രട്ടറി കെ.എസ്. രാധാകൃഷ്ണൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ഭാരവാഹികളായുള്ള അക്ഷയ ചികിത്സാസഹായനിധി രൂപവത്കരിച്ചത്. ഞായറാഴ്ച രാവിലെ എട്ടുമുതൽ മൂന്നുവരെ പാറത്തോട്, മുണ്ട ക്കയം പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ വൊളന്റിയർമാർ ചികിത്സാസഹായം തേടിയെത്തും.
മടിക്കാതെ സഹായിക്കുക ..

അക്കൗണ്ട് നമ്പർ: 227101000013978. ഐ.എഫ്.എസ്. സി. കോഡ് . IOBA0002271

error: Content is protected !!