KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു.

എരുമേലി വീടിന് സമീപം കയ്യാലയിൽ കൈകുത്തിനിന്ന വീട്ടമ്മയ്ക്ക് പാമ്പിന്റെ കടിയേറ്റു. എരുമേലി ചെമ്പകപ്പാറ കൂട്ടുപാറ വീട്ടിൽ അനുമോൾക്ക് (42) ആണ് വലതുകൈയുടെ നടുവിരലിൽ പാമ്പുകടിയേറ്റത്. എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തിൽ ആദ്യഡോസ് ആന്റിവെനം നൽകിയ ശേഷം വിദഗ്‌ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കി. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ചുരുട്ട ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചതെന്നാണ് വിവരം.

error: Content is protected !!