നവീകരണം കാത്ത് കാഞ്ഞിരപ്പള്ളിയിലെ റോഡുകൾ.
കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി- കുളത്തൂർമൂഴി റോഡ് നിർമാണത്തിൻ്റെ ഭാഗമായി മണിമല റോഡ് അടച്ചതോടെ മണിമല റോഡിൽ പ്രവേശിക്കുന്നതിനായുള്ള റോഡിലെ കുഴികൾ ഗതാഗതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ദേശീയപാതയിൽനിന്ന് പ്രവേശിക്കു ന്ന വിവിധ റോഡുകളാണ് ടാറിങ്ങും കോൺക്രീറ്റും തകർന്ന് വലിയ കുഴികൾ
രൂപപ്പെട്ടിരിക്കുന്നത്. പഞ്ചായത്ത് പടി – ടി.ബി. റോഡ്, എസ്.എൻ.ഡി.പി. മന്ദിരം- ടി.ബി.റോഡ് എന്നീ റോഡുകളിലാണ് കുഴികൾ രൂപപ്പെട്ടത്. കുത്തനെയുള്ള കയറ്റത്തിലാണ് പഞ്ചായത്ത് പടി-ടി. ബി. റോഡിലെ വലിയ കുഴി. ടി.ബി. റോഡിലേക്ക് പഞ്ചായത്ത് നിർദേശിച്ചിരിക്കു ന്ന റോഡുകളിൽ ഈ റോഡ് ഇല്ലെങ്കിലും എളുപ്പമാർഗം ടി.ബി. റോഡിലെത്താൻ
ഈ റോഡും യാത്രക്കാർ ഉപയോഗിക്കുന്നുണ്ട്. കോൺക്രീറ്റ് ചെയ്തിട്ടിരിക്കുന്ന ഈ റോഡിൽ കുഴി നികത്തിയാൽ മറ്റ് റോഡുകളിലെ തിരക്ക് ഒഴിവാക്കാനാകുമെന്നാണ് യാത്രക്കാർ പറയുന്നത്.
എസ്.എൻ.ഡി.പി. മന്ദിരം- ടി.ബി. റോഡിലും പലയിടങ്ങളിലായി കുഴി രൂ പപ്പെട്ട നിലയിലാണ്. കാഞ്ഞിരപ്പള്ളി ബൈപ്പാസിൻ്റെ മേൽപ്പാലത്തിന്റെ തൂണ് നിർമാണത്തിന്റെ ഭാഗമായിട്ടാണ് കാഞ്ഞിരപ്പള്ളി കുരിശുങ്കൽ മുതൽ മണ്ണാറക്കയം വരെ ഭാഗത്തെ ഗതാഗത ത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സ്കൂൾ തുറക്കുന്നതോടെ വാഹനങ്ങളും കൂടും. മഴക്കാലമെത്തുന്നതോടെ ശക്തമായ വെള്ളമൊഴുക്കിൽ റോഡ് കൂടുതൽ നശിക്കാനും സാധ്യതയേറെയാണ്.
