KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അനിയന്മാർക്ക് പിന്നാലെ ചേച്ചിമാരും എ പ്ലസ്‌.

കാഞ്ഞിരപ്പള്ളി : അനിയന്മാർക്ക് പിന്നാലെ എ പ്ലസ് നേട്ടവുമായി ചേച്ചിമാരും. എ.കെ.ജെ.എം. സ്കൂളിലെ സഹോദരങ്ങളാണ് പത്താം ക്ലാസിൽ അനിയന്മാരും പ്ലസ് ടുവിൽ ചേച്ചിമാരും ഈ വർഷം എ പ്ലസ് നേടിയത്.

കാഞ്ഞിരപ്പള്ളി വാഴവേലിൽ വി.സി. എബ്ര ഹാം ഫിലോമിന സെബാസ്റ്റ്യൻ ദമ്പതിമാരുടെ മക്കളായ ഐവിൻ എബ്രഹാം, ടീന മരിയ എബ്രഹാം എന്നിവരും പാറത്തോട് തണ്ണിപ്പാറ ജോസ് ലൂയിസ് റിനോ ലാലി ജോസ് എന്നിവരു ടെ മക്കളായ അലക്സ് ജോസ്, മിഷേൽ എലിസബത്ത് ജോസ് എന്നിവരും കാഞ്ഞിരപ്പള്ളി നെടുംപറമ്പിൽ ആന്റണിയുടെയും ജിനിയുടെയും മക്കളായ ജോസഫ് സേവ്യർ ആന്റണി, എവിലിൻ മരിയ ആന്റണി എന്നിവരുമാണ് പത്താം ക്ലാസിൽ അനുജന്മാരും പ്ലസ്ടുവിൽ ചേച്ചിമാരും എ പ്ലസ് നേടി യത്.  പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് നേടിയ ടീന മരിയ എബ്രഹാം, മിഷേൽ എലി സബത്ത് ജോസ്, എവിലിൻ മരിയ ആന്റണി എന്നിവർ പത്താം ക്ലാസ്സിലും ഫുൾ എ പ്ലസ്‌ നേടിയിരുന്നു.

error: Content is protected !!