KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ലഹരിവിരുദ്ധ ബോധവത്കരണം നടത്തി.

പൊൻകുന്നം : കാഞ്ഞിരപ്പള്ളി എക്സൈസ് റെയ്ഞ്ച് ഓഫീസും പൊൻകുന്നം സ്പെഷ്യൽ സബ് ജയിലും ചേർന്ന് വിമുക്തി മിഷന്റെ ഭാഗമായി ജയിലിൽ ‘പുനർജനി 2026’ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. പ്രൊഫ. റോണി കെ.ബേബി എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

പൊൻകുന്നം സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് പി.എ സ്. അനീഷ് അധ്യക്ഷത വഹിച്ചു. കോട്ടയം അസി.എക്സൈസ് കമ്മീഷണറും വിമുക്തി മാനേജരുമായ എം.കെ. പ്രസാദ് ലഹരിവിരുദ്ധ സന്ദേശം നൽകി. വിമുക്തി മെന്റർ ബെന്നി സെബാസ്റ്റ്യൻ ‘ലഹരിയും ഡിഅഡി ക്ഷനും’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻ സ്പെക്ടർ പി.കെ. സുരേഷ്, അസി.എക്സൈസ് ഇൻസ്പെക്ടർ ടി.ജെ. മനോജ്, അസി.പ്രിസൺ ഓഫീസർ ജോമോൻ, സിവിൽ എക്സൈസ് ഓഫീസർ ജിബിൻ ഡൊമിനിക്, പ്രിവന്റീവ് ഓഫീസർ ടി.എ. സമീർ, സിവിൽ എക്സൈസ് ഓഫീസർ പി. ആനന്ദ് ബാബു, അസി.പ്രിസൺ ഓഫീസർ അനന്ദു കൃഷ്ണൻ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അഭിരാജ് തുടങ്ങിയവർ പ്രസംഗിച്ചു

error: Content is protected !!