മാലിന്യംതള്ളൽ നിരീക്ഷണ ക്യാമറയുടെ ചുവട്ടിൽ; പരിസരമാകെ ദുർഗന്ധം.
എരുമേലി : എരുമേലി പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമല്ലെന്ന് ആക്ഷേപം. എരുമേലി സി.പി.എം. ഓഫീസിന് എതിർവശം പാതയോരത്ത് സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറയുടെ താഴെ മാലിന്യം കെട്ടിക്കിടക്കുന്നു. ഒട്ടേറെ പ്ലാസ്റ്റിക് കവറുകളിലായി മത്സ്യമാംസാവശിഷടം ഉൾപ്പെടെയാണ് തള്ളിയിരിക്കുന്നത്. മാലിന്യംവേർതിരിച്ചിടാനുള്ള ബിന്നുകൾ
സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിന് ചുറ്റും മാലിന്യം തള്ളിയിട്ടുണ്ട്.
അസഹ്യമായ ദുർഗന്ധമാണിവിടെ. വഴിയാത്രികർ മൂക്കുപൊത്തി പോകേണ്ട അവസ്ഥയാണ്.
മാലിന്യം തള്ളൽ പതിവായിരുന്ന ഭാഗത്ത് തടയുന്നതിന്റെ ഭാഗമായാണ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്. എന്നാൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടിയെടു വാക്കാൻ അധികൃതർക്ക് കഴിയുന്നി ല്ല. മാലിന്യം നീക്കം ചെയ്തിട്ടുമില്ല. കൊച്ചുതോട്, വലിയതോട്, ഓടകൾ എന്നിവിടങ്ങളിൽ ശുചീകരണവും നടപ്പാക്കിയില്ലെന്ന് ആക്ഷേപം ഉയരുന്നു.
