മീനച്ചിലാറ്റിൽ നീർനായ്ക്കളെ കണ്ടെത്തി.
ഈരാറ്റുപേട്ട: മീനച്ചിലാറിന്റെ ഇലക്കയം ഭാഗത്ത് നീർനായ്ക്കളെ കണ്ടെത്തി. തൊടുപുഴ റോഡിൽ ഇലക്കയം തടയണയിലാണ് നാല് നീർനായ്ക്കൾ നീന്തുന്നത് ശ്രദ്ധയിൽ പെട്ടത്. ശനിയാഴ്ച രാവിലെ തടയണയിൽ കുളിക്കാനെത്തിയവരാ ണ് ആദ്യം കണ്ടത്. കടിയേൽക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റെസ്ക്യൂ പ്രവർത്തകരുമായി ആലോചിച്ച് ഇവയെ പിടികൂടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് നഗരസഭാധ്യക്ഷൻ വി.പി. നാസർ പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ കോട്ടയം ഭാഗത്ത് നടത്തിയ പഠനത്തിൽ നീർനായ്ക്കളുടെ എണ്ണത്തിൽ വർധനയുള്ളതായി കണ്ടെത്തിയിരുന്നു.
