KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാലവർഷം നാലുദിവസത്തിനകം..

കാലവർഷം നാലുദിവസത്തിനകം കേരളത്തിലെത്തുമെന്ന് കാലാവസ്ഥാവകുപ്പ്. കേരളത്തിലുൾപ്പെടെ മഴ പൊതുവേ കുറയുമെന്നാണ് വിലയിരുത്തൽ. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ രാജ്യത്താകെ ദീർഘകാല ശരാശരിയുടെ 90 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നത്. ഇത് 90-ൽ കുറയാൻ 60 ശതമാനം സാധ്യതയുണ്ട്. പസഫിക് സമുദ്രോപരിതലം ചൂടാകുന്ന എൽ നിനോ പ്രതിഭാസം കാലവർഷക്കാലത്ത് സജീവമാകു ന്നതാണ് കാരണം.

കാലവർഷവരവിന് മുന്നോടിയായി കേരളത്തിൽ പലയിടത്തും വ്യാപക മഴ തുടങ്ങി. ജൂൺ അഞ്ചുവരെ കനത്തമഴയ്ക്ക് മുന്നറിയിപ്പുണ്ട്. ഞായറാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് നൽകി.

error: Content is protected !!