KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിലെ എച്ച് വൺ എൻ വൺ പനി മരണം : കപ്പാട് മേഖലയിൽ പരിശോധന നടത്തിയ ആരോഗ്യവകുപ്പ് അധികൃതർ ഭയപ്പെടേണ്ട സാഹചര്യമില്ലന്ന് അറിയിച്ചു.

കാഞ്ഞിരപ്പള്ളി : എച്ച് വൺ എൻ വൺ പനി സ്ഥിരീകരിച്ച കപ്പാട് മേഖലയിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചയാളുമായി അടുത്ത് സമ്പർക്കം പുലർത്തിയവർക്ക് ഇതുവരെ രോഗലക്ഷണങ്ങൾ കാണിച്ചിട്ടില്ല. എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചവരിൽനിന്ന് മാത്രമേ രോഗം മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുള്ളൂ. നിലവിൽ മേഖലയിൽ മറ്റാർക്കും രോഗലക്ഷണങ്ങൾ കാണിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച യുവാവിന് എച്ച്1 എൻ1സ്വകാര്യ ആശുപ്രതിയിലെ പരിശോധനയിൽ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഔദ്യോഗിക സ്ഥിരീകരണത്തിന് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് റിയിച്ചു.
പകർവ്യാധി വ്യാപന നിരോധന പ്രോട്ടോക്കോൾ പ്രകാരമായിരുന്നു മരണാനന്തര ചടങ്ങുകൾ നടത്തിയത്.
രോഗം സ്ഥിരീകരിച്ച ആളുമായി സമ്പർക്കത്തിലുള്ളവരുടെയും വീട്ടുകാരുടെയും അടക്കം 22 പേരുടെ വിവരങ്ങളെടുത്ത് രോഗലക്ഷണം സംബന്ധിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു.

സമ്പർക്കപ്പട്ടികയിലുള്ളവരിലാക്കാർക്കും രോഗലക്ഷണങ്ങളില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതെന്ന ആരോഗ്യവകുപ്പ് അധകൃതർ അറിയിച്ചു. രോഗ ലക്ഷണങ്ങളുള്ളവർ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഗുളിക നൽകുമെന്ന് അധികൃതർ അറിയിച്ചു.
രോഗലക്ഷണം സ്ഥിരീകരിച്ച സ്ഥലത്തെ പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിലെ വിടുകളിലെത്തി ആരോഗ്യപ്രവർത്തകർ വിവരശേഖരണം നടത്തി.

error: Content is protected !!