മാമ്പഴക്കാലത്തിന് ശേഷം വിപണി പിടിക്കാൻ ‘റംബൂട്ടാൻ’ എത്തി; പാതയോരങ്ങളില്‍ ഇനി റംബൂട്ടാൻ വസന്തം, കിലോയ്ക്ക് 200 രൂപയ്ക്ക് മുകളിൽ..
കാഞ്ഞിരപ്പള്ളി : മാമ്പഴക്കാലത്തിന് ശേഷം വിപണി പിടിക്കാൻ ‘മുള്ളൻപഴം’ അഥവാ റംബൂട്ടാൻ എത്തികഴിഞ്ഞു; പാതയോരങ്ങളില്‍ ഇനി റംബൂട്ടാൻ വസന്തം, കിലോയ്ക്ക് 200 രൂപയയ്ക്ക് മുകളിൽ…
വേനലൊടുങ്ങി കാലവർഷം വിരുന്നെത്തിയതോടെ നാട്ടിലെ മാമ്പഴക്കാലത്തിന് ഏതാണ്ട് തിരശ്ശീല വീണെന്ന് പറയാം. റോഡിരികിലെ വഴിയോര മാമ്പഴച്ചന്തകള്‍ പതിയെ പിൻവാങ്ങിയതോടെ, ആ സ്ഥാനം കൈയടക്കാൻ മലയാളിക്ക് പ്രിയപ്പെട്ട റംബൂട്ടാൻ എത്തിക്കഴിഞ്ഞു. ഇത്തവണ പതിവിലും നേരത്തെയാണ് റംബൂട്ടാൻ മരങ്ങള്‍ വിളഞ്ഞുപാകമായത്.
ഇനിയുള്ള ഏതാനും മാസങ്ങൾ റംബൂട്ടാൻ പഴവർഗ വിപണി കീഴടക്കും. ആദ്യഘട്ടത്തിൽ റംബുട്ടാൻ പഴത്തിനു കിലോഗ്രാ മിനു 200 രൂപ മുതലാണ് ഈടാക്കുന്നത്. കാഞ്ഞിരപ്പള്ളിയുടെ വിവിധ മേഖലക ളിൽ റംബൂട്ടാൻ ഇക്കുറി നേരത്തെ വിളഞ്ഞുതുടങ്ങിയിട്ടുണ്ട്. പല കൃഷിക്കാരും വവ്വാലുകളി ൽനിന്നും മറ്റു പക്ഷികളിൽനി ന്നും പഴങ്ങളെ സംരക്ഷിക്കാൻ മരങ്ങളിൽ വലവിരിച്ചു. കച്ചവടക്കാർ മലയോര മേഖലകളിൽ ഉൾപ്പെടെയെത്തി ഉടമകളോടു വില പറഞ്ഞു തുടങ്ങിയിട്ടുണ്ട്.
ദിവസങ്ങൾ കഴിയുന്നതോടെ കൂടുതൽ പഴങ്ങൾ വിപണിയി ൽ എത്തുകയും വില കുത്തനെ താഴുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും എന്നാണ് കരുതപ്പെടുന്നത് . പരമാവധി വില ലഭിക്കുന്നതി നാണ് ആദ്യഘട്ടത്തിൽതന്നെ കൃഷിക്കാർ പഴങ്ങൾ വില്പന നടത്താൻ ശ്രമിക്കുന്നത്. റംബു ട്ടാനൊപ്പം മങ്കോസ്റ്റിനും വിപണിയിൽ എത്തിയിട്ടുണ്ട്. ഇവയ്ക്കും കിലോഗ്രാമിന് 200 രൂപ മുതലാണ് വില. ദിവസങ്ങൾ ക ഴിയുന്നതോടെ വഴിയോരങ്ങളിലെല്ലാം റംബൂട്ടാൻ വിപണി സജീവമാകും.
റബർ വില കുറയുകയും ടാപ്പിംഗിന് ആളുകളെ കിട്ടാതെ വരികയും ചെയ്‌തതോടെ നിരവധി പേരാണ് റബർ മരങ്ങൾ വെട്ടിയശേഷം റംബൂട്ടാൻ ഉൾപ്പെടെയുള്ള ഫലവർഗങ്ങൾ വ്യാപകമായി കൃഷി ചെയ്യുന്നത്. പാറത്തോട്, പിണ്ണാക്കനാട്, തിടനാ ട്, കൂട്ടിക്കൽ, മുണ്ടക്കയം പ്രദേശങ്ങളിലാണ് കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ റംബൂട്ടാൻ കൃഷിയുള്ളത്. മല്ലികശേരി, പിണ്ണാക്കനാട് പ്രദേശങ്ങളിൽ ഏക്കർ കണക്കിനു തോട്ടങ്ങളുണ്ട്. റംബൂട്ടാൻ തൈകൾ വിൽക്കുന്ന നഴ്സറികളും സജീവമാണ്. ഇന്ത്യ മുഴുവൻ റംബൂട്ടാൻ നൽകുവാൻ മലയാളികൾ മാത്രമാണുള്ളത് .
റബുട്ടാന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പലർക്കും വലിയ ധാരണയില്ലെന്നാണ് സത്യം. ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടാനും രക്തയോട്ടം വർധിപ്പിക്കാനും വളരെ നല്ലതാണ്. വിറ്റാമിൻ സിയുടെ കലവറയാണിത്. ബാക്ടീരിയകളെ അകറ്റാനും ഇവയ്ക്ക് കഴിവുണ്ട്. വിറ്റാമിൻ എ, വിറ്റാമിൻ ബി9, ഫോളേറ്റ്, കാത്സ്യം, അയേൺ, പൊട്ടാസ്യം, മഗ്‌നീഷ്യം, സിങ്ക്, കോപ്പർ, മറ്റ് ആന്റി ഓക്സിഡൻ്റുകൾ തുടങ്ങിയവയും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും റംബുട്ടാൻ കഴിക്കുന്നത് നല്ലതാണ്.ചർമ്മസംരക്ഷണത്തിലും ഇതിന് പങ്കുണ്ട്. നിർജലീകരണം തടയാനും ശരീരത്തിൽനിന്നു വിഷാംശങ്ങൾ നീക്കം ചെയ്യാനും ഇതു സഹായിക്കും. ആൻ്റി ഓക്‌സിഡൻ്റുകൾ ധാരാളം ഇവയിലുള്ളതിനാൽ ചർമ്മത്തിലെ ചുളിവുകളെ ഇല്ലാതാക്കി തിളക്കം പ്രദാനം ചെയ്യും.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ഡയറ്റിൽ ഉൾപ്പെടുത്താൻ കഴിയുന്ന പഴമാണ്. ശരീരത്തിലടിഞ്ഞിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാൻ ഇവ പ്രയോജനപ്പെടും. പൊട്ടാസ്യം ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുമ്പോൾ വേഗം വയറ് നിറഞ്ഞതായി തോന്നിക്കും. തന്മൂലം വിശപ്പ് കുറയുകയും അധികം ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും.
എപ്പോളും ക്ഷീണവും തളർച്ചയും അനുഭവിക്കുന്നവർ റബുട്ടാൻ കഴിക്കുന്നത് ഊർജം പകരും. അനീമിയ വരാതിരിക്കാനും റബൂട്ടാൻ കഴിക്കുന്നത് ഗുണം ചെയ്യും.
ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനപ്രശ്‌നങ്ങൾക്കും പരിഹാരമാണ്.
