KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എം.എൽ.എമാരായ ഗുരുവും ശിഷ്യനും ഒരേ വേദിയിൽ.. കാഞ്ഞിരപ്പള്ളി എം എൽ എ പ്രൊഫ. റോണി കെ. ബേബിയുടെ ശിഷ്യൻ പാലക്കാട് എം എൽ എ രമേഷ് പിഷാരടി കാഞ്ഞിരപ്പള്ളിയിൽ ഗുരുവിന്റെ കോളേജിൽ എത്തിയപ്പോൾ …

കാഞ്ഞിരപ്പള്ളി : ലഹരിക്കെതിരായ പോരാട്ടത്തിൽ കേരള സർക്കാരിന്റെ പ്രവർത്തനങ്ങളുടെ പുതിയ മുഖമായ ഓപ്പറേഷൻ തൂഫാന്റെയും കോളേജിലെ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള “വിങ്സ് ഒഫ് എസ് ഡി സി” യുടെയും പ്രവർത്തനോദ്ഘാടനം സെന്റ് ഡോമിനിക്സ് കോളജിൽ സിനിമാതാരവും നിയമസഭാംഗവുമായ രമേശ് പിഷാരടി എം.എൽ.എ. നിർവഹിച്ചു. കാഞ്ഞിരപ്പള്ളി എം.എൽ.എ പ്രൊഫ. റോണി കെ ബേബി മുഖ്യപ്രഭാഷണം നടത്തി. റോണിസാർ അദ്ധ്യാപകനായി ആദ്യം ജോലി ചെയ്ത തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിലെ ബി. എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായിരുന്നു പാലക്കാട് എം എൽ എ രമേഷ് പിഷാരടി. നിയമസഭയിലും രണ്ടുപേരും അടുത്തടുത്താണ് ഇരിക്കുന്നത് . റോണി സാറിന്റെ കീഴിൽ വിദ്യാർത്ഥിയായി കഴിഞ്ഞ കോളേജ് കാലഘട്ടം ഓർമ്മിച്ചുകൊണ്ട് രമേഷ് പിഷാരടി നടത്തിയ പ്രസംഗത്തിനിൽ നിന്നും ചില ഭാഗങ്ങൾ .. വീഡിയോ കാണുക ..

error: Content is protected !!