KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ PMAY G 2025 പ്രത്യേക ഗ്രാമസഭ നടത്തി.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ PMAY G 2025 പ്രത്യേക ഗ്രാമസഭ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രണ്ടാം വാർഡ് മെമ്പർ ചാക്കോച്ചൻ ചുമപ്പുങ്കൽ സ്വാഗതമാശംസിക്കുകയും കോട്ടയം ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ മെമ്പർ  തോമസ് കുന്നപ്പള്ളി ഉദ്ഘാടനം നടത്തുകയും ചെയ്തു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തു വി ഇ ഒ  ജയസൂര്യൻ എം PMAY പദ്ധതി വിശദീകരണം നടത്തി. തുടർന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോസമ്മ ആഗസ്തി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് മണ്ണാറക്കയം ഡിവിഷൻ മെമ്പറായ സിനി ജിബു, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിൽ തേനമ്മക്കൽ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ മനോജ് ജോസഫ്, കൊച്ചുറാണി തോമസ്, രഞ്ജുമോൾ രവീന്ദ്രൻ, വാർഡ് മെമ്പർമാരായ അമ്പിളി ഉണ്ണികൃഷ്ണൻ, സുബിൻ സലീം, സുമി ഇസ്മായിൽ, സുറുമി K A, സയന ഷാമോൻ, ജിനു ചെറിയാൻ, അജി കെ സി, ജോസഫ് സെബാസ്റ്റ്യൻ, സജിൻ വട്ടപ്പള്ളി, സബിത തോമസ്, കെ ആർ തങ്കപ്പൻ, റിജോ വളന്തറ, ആനിയമ്മ ജോയ്, ജാസ്മിൻ മാത്യു, ജോയ് മുണ്ടാമ്പള്ളി, മഞ്ജു മാത്യു, ബിജോ മോൾ, സിൽവി അനില്‍ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി അഞ്ജന ജെ. കൃതജ്ഞത രേഖപ്പെടുത്തി.

error: Content is protected !!