മണിമലയിൽ രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം തെറ്റി ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ചു തകർത്ത് അപകടം.
മണിമല : രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം തെറ്റി ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ചു തകർത്തു. രണ്ട് പേർക്ക് പരിക്ക്. അപകടം ഇന്നലെ ഉച്ചയോടെ മണിമല മാർക്കറ്റിലെ പള്ളിപ്പടിയിൽ.
രോഗിയും കുട്ടികൾ ഉൾപ്പടെ ഒരു കുടുംബത്തിലെ അംഗങ്ങളുമായി എരുമേലിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉണ്ടായിരുന്ന ഒരാൾക്കും ആംബുലൻസ് ഡ്രൈവർക്കും ആണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. മറ്റൊരു ആംബുലൻസ് എത്തിച്ച് ഇവരെയും രോഗിയെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
