KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.

മുണ്ടക്കയം ഈസ്റ്റ്: ദേശീയപാതയിലെ 34-ആം മൈലിൽ നിയന്ത്രണംവിട്ട ബൈക്ക് തിട്ടയിൽ ഇടിച്ചുമറിഞ്ഞ് യുവാവ് മരിച്ചു. കണയങ്കവയൽ, കപ്പലുവേങ്ങ, ശാന്തയിൽ (ചേനപ്പാടിയിൽ) ആകാശ് മോഹനൻ (വിഷ്ണു-24) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന കപ്പലുവേങ്ങ, കുന്നേൽ നീരജ് രാജനെ (24) പരിക്കുകളുടെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി പതിനൊന്നിന് ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് റോഡിന്റെ തിട്ടയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ജീവനക്കാരനായിരുന്നു ആകാശ്. അച്ഛൻ: മോഹനൻ. അമ്മ: സീത. സഹോദരൻ: അഭിഷേക്.
സംഭവത്തിൽ പെരുവന്താനം പോലീസ് മേൽനടപടികൾ സ്വീകരിച്ചു ആകാശ് മോഹനന്റ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകി .
ആകാശിന്റെ സംസ്ക്കാരം വ്യാഴാഴ്ച പത്തിന് വീട്ടുവളപ്പിൽ.

error: Content is protected !!